ഒറ്റപ്പാലം : റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടാമ്പാറ സ്വദേശികളായ ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷനാണ് പരിക്കേറ്റത്. അമ്മയോടൊപ്പം തറവാട്ടിലേക്ക് പോകുന്ന വഴി റോഡിൽ കണ്ട പന്തിന് സമാനമായ വസ്തുവിനെ കുട്ടി കാലുകൊണ്ട് തട്ടുകയായിരുന്നു. പൊട്ടിത്തെറിയിൽ വലതുകാലിന് സാരമായ പരിക്കുണ്ട്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാട്ടുപന്നികളെ പോലുള്ള മൃഗങ്ങളെ തുരത്താൻ വേണ്ടി ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ആയിരിക്കാമെന്നാണ് […]