കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കിടക്കുന്നതിനിടെ വാഹനമിടിച്ചു മെഡിക്കല്‍ സ്റ്റോര്‍ ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്‍(60) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. രാവിലെ മെഡിക്കല്‍ ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പാണ് രഞ്ജനെ ഇടിച്ചിട്ടത്. ഉടന്‍തന്നെ അദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു. രഞ്ജന്റെ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.