
തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകൾ ലക്ഷ്മിയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 നാണ് കുട്ടി വിടുവിട്ടിറങ്ങിയത്. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് പുറത്തേക്ക് ഇറങ്ങിയത്. കാണാതായ സമയത്ത് നീല ജീൻസും ചാരനിറത്തിലുള്ള ഹുഡ്ഡി ടീ ഷർട്ടുമാണ് വേണം. സ്കൂൾ ബാഗും കയ്യിലുണ്ടായിരുന്നു. മണക്കാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കുട്ടിക്ക് എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ളതായി […]