
കൊച്ചി: യുവനടി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ പ്രമുഖ സംവിധായകന് രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇതോടൊപ്പം രഞ്ജിത്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴയില്‍ വെച്ച് അറസ്റ്റിലായ രഞ്ജിത്തിനെ അന്ന് തന്നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചിരുന്നു. എന്നാല്‍, പരാതിയില്‍ […]