
കൊച്ചി: യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമക്കേസ് നേരിടുന്ന സംവിധായകന് രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. പോലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകീട്ട് വരെ ഉണ്ടായിരുന്നെങ്കിലും, തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയായതിനാലും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തുമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചോദ്യം ചെയ്യലില്‍ രഞ്ജിത്ത് ആവര്‍ത്തിച്ചു. രാവിലെ പത്തരയോടെയാണ് അന്വേഷണസംഘം രഞ്ജിത്തുമായി തെളിവെടുപ്പ് ആരംഭിച്ചത്. സംഭവമുണ്ടായെന്ന് പറയപ്പെടുന്ന ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ പരിസരത്തായിരുന്നു ആദ്യഘട്ട പരിശോധന. ജനുവരി 30-ന് സിനിമയുടെ ലൊക്കേഷനില്‍ […]