
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിന് സിനിമാ സംഘടനകളുടെ വിലക്ക്. ഫെഫ്കയുടെ ഭാഗമായ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അറിയിച്ചു. കോടതി വിധി വരുന്നത് വരെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ഈ മാറ്റിനിര്‍ത്തല്‍. സമാനമായ ആരോപണങ്ങള്‍ നേരിട്ട മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ കമ്മിറ്റി ചേര്‍ന്നാണ് ഈ വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിച്ചത്. എന്നാല്‍ […]