
തിരുവനന്തപുരം: അണ്ടൂർക്കോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ ഓടിച്ച അണ്ടൂർക്കോണം സ്വദേശി അൻഷാദ് (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ എൽപിഎസിന് സമീപത്തെ റോഡിലെ വളവിലായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്. വീട്ടിലേക്ക് പോവുകയായിരുന്നു അൻഷാദ്. വളവിൽ വെച്ച് നിയന്ത്രണം വിട്ട് സ്കൂട്ടർ ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിലെ ലൈറ്റ് കത്തികിട്ടതിനാൽ അതുവഴി വന്ന യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി […]