ചെന്നൈ: വഖഫ് സ്വത്തുക്കള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നിബന്ധനകളില്‍ നിര്‍ണ്ണായക വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ഒരു ആധാരത്തിലോ സെറ്റില്‍മെന്റ് ഡീഡിലോ ‘വഖഫ്’ എന്നോ ‘മസ്ജിദ്’ എന്നോ പരാമര്‍ശിച്ചതുകൊണ്ട് മാത്രം ആ വസ്തു നിയമപരമായി വഖഫ് സ്വത്തായി മാറില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.ബി. ബാലാജിയുടേതാണ് ഈ സുപ്രധാന വിധി. ഒരു വസ്തു വഖഫ് ആയി അംഗീകരിക്കണമെങ്കില്‍ അതിന്റെ ഉടമസ്ഥന് വ്യക്തമായും നിരുപാധികമായും ആ സ്വത്ത് പൊതുമതപരമായോ ജീവകാരുണ്യപരമായോ ഉള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു. […]