കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ ദുരൂഹ മരണത്തിൽ അന്വേഷണം സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും. കൊടി സുനി ഉൾപ്പെടയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. വയനാട്ടിലെ റിസോർട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ഒപ്പം താമസിച്ചിരുന്ന ആദിലും പങ്കെടുത്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കൊടി സുനിയും ആദിലിമായുള്ള ബന്ധവും ലഹരി ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിലിനൊപ്പമായിരുന്നു ആറു മാസമായി യുവതിയുടെ താമസം. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് ആദിലിനെ പൊലീസ് വിശദമായി ചോദ്യം […]