
ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് പെരുമ്പളം പാലം നാടിന് സമർപ്പിച്ചു. കേരളത്തിലെ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പെരുമ്പളം ദ്വീപ് നിവാസികളായ പന്ത്രണ്ടായിരത്തോളം വരുന്ന ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽ നിന്ന് 106 കോടി രൂപ മുടക്കി നിർമിച്ച പാലമാണിത്. ഉദ്ഘാടന ചടങ്ങ് കാണാനായി ആയിരക്കണക്കിന് ജനങ്ങൾ പെരുമ്പളത്തെത്തിയിരുന്നു. ഉച്ചയോടെയാണ് നാട മുറിച്ച് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് […]