കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതിനായി മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ തീരുമാനമായി. വനിതകളുടെ ഉള്‍പ്പെടെ ഒമ്പത് വള്ളം പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബോട്ടുജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക. പരിപാടിയുടെ പ്രചാരണാര്‍ഥം കലാ-കായിക പരിപാടികള്‍ നടത്തും. […]