കൊല്ലം: വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊല്ലം മയ്യനാട് ആണ് സംഭവം. മയ്യനാട് സ്വദേശി രാജീവാണ് അറസ്റ്റിലായത്. മയ്യനാട് സ്വദേശി തന്നയെയായ കബീർ കുട്ടിയെ ആണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. രാജീവ് രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. ഇയാൾ മദ്യ ലഹരിയിൽ നായ്ക്കളെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇങ്ങിനെ നായ്ക്കളെ ഉപദ്രവിക്കുന്നത് സമീപവാസിയായ കബീർ കുട്ടി ചോദ്യം ചെയ്തു. തുടർന്നുണ്ടായ വൈരാഗ്യത്തിൽ രാജീവ് മദ്യ ലഹരിയിൽ കബീർ കുട്ടിയുടെ വീട്ടിലെത്തി അതിക്രമം […]