കോഴിക്കോട്: പയ്യോളിയില്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന് മോഷണം. പയ്യോളി നെല്യേരിമാണിക്കോത്ത് വാതില്‍ കാപ്പവര്‍ കണ്ടി റസാഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ജനുവരി 31 ന് അര്‍ദ്ധരാത്രിയോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമെറ്റും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പ്രതി പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.