വാരണാസി ഹിന്ദു സർവ്വകലാശാലയിൽ വെടിവെപ്പ്. ബൈക്കിൽ എത്തിയ സംഘം വിദ്യാർത്ഥിക്ക് നേരെ വെടിവച്ചു. വെടിവയ്പ്പിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ ബിർള ”എ” ഹോസ്റ്റലിന് പുറത്ത് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ യുവാക്കൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഭാഗ്യവശാൽ, വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സംഭവം കാമ്പസിൽ കനത്ത പ്രതിഷേധത്തിന് കാരണമായി, രോഷാകുലരായ വിദ്യാർത്ഥികൾ റോഡുകൾ ഉപരോധിക്കുകയും സർവകലാശാലാ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഏജൻസി റിപ്പോർട്ട് […]