ഇടുക്കി: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനകൾ ഓട്ടോറിക്ഷ തകർത്തു. വാൽപ്പാറ ഊമയാണ്ടിമുടക്ക് വാട്ടർബാ എസ്റ്റേറ്റിൽ ആണ് സംഭവം. എസ്റ്റേറ്റിലെ താമസക്കാരനായ പ്രഭുവിന്റെ ഓട്ടോറിക്ഷയാണ് കാട്ടാനകൾ തകർത്തത്. വീടിന്റെയും സമീപത്തെ ആശുപത്രിയുടെയും ജനൽ ചില്ലുകളും കാട്ടാനക്കൂട്ടം തകർത്തു പുലർച്ചെ കാടിറങ്ങിയ നാല് ആനകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആനകൾ ഓട്ടോറിക്ഷയും ജനലുകളും തകർക്കുന്ന ശബ്ദം കേട്ട് പ്രദേശത്തുള്ളവർ ഓടി മാറിയതിനാൽ ആളപായം ഒഴിവായി.