
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ആരംഭിച്ച എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും ചേർന്ന് നിർവഹിച്ചു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ ജനങ്ങൾ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാൻ 140 മണ്ഡലങ്ങളിലും എൻഡിഎ മത്സരിക്കും. ഈ തെരഞ്ഞെടുപ്പിൽ നല്ല റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പാണ്. വികസനം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ ഭാവി എന്നിവ മുൻനിർത്തിയാണ് […]