
തൃശ്ശൂർ: തമ്മിലടി രൂക്ഷമാകുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ പ്രാഥമിക സ്ഥാനാർത്ഥി നിർണ്ണയം പൂർത്തീകരിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സിറ്റിംഗ് സീറ്റായ ചാലക്കുടിക്ക് പുറമേ തൃശ്ശൂർ , ഒല്ലൂർ, മണലൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് തീരുമാനമായത്. എഐസിസി സെക്രട്ടറിയായ ടി. എൻ. പ്രതാപൻ മണലൂരിൽ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ. ജെ ജെനീഷ് കൊടുങ്ങല്ലൂരിൽ മത്സരിക്കും. യുഡിഎഫ് ജില്ലാ ചെയർമൻ ടി.വി ചന്ദ്രമോഹനായിരിക്കും തൃശ്ശൂരിൽ സ്ഥാനാർത്ഥി. കെപിസിസി […]