ന്യൂഡൽഹി: വിജയ് ചിത്രമായ ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ഹർജി സുപ്രീംകോടതി തള്ളി. പകരം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാൻ കെവിഎം പ്രൊഡക്ഷൻസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. 20 ന് ഹർജി പരിഗണിക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. ചിത്രത്തിന് U/A 16+ സർട്ടിഫിക്കേഷൻ നൽകാൻ സിബിഎഫ്സി യോട് നിർദ്ദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്, മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. […]