
തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക്ക് സീഫുഡ് ഫാമിലി റസ്റ്റന്റിൽ നിന്ന് കടൽവിഭവങ്ങൾ കഴിച്ചവരിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പരിശോധന നടത്തി. സിഫ്റ്റ് പരിശോധനയിൽ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിഴിഞ്ഞത്ത് ഭക്ഷണം കഴിക്കാനായി എത്തിയ അഞ്ചംഗ സംഘത്തിലുള്ളവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ ഇവരിൽ രണ്ടുപേർ മരിച്ചതിനെത്തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചിരുന്നു. റസ്റ്റന്റിൽനിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കൊഞ്ച്, ലോബ്സ്റ്റർ, കണവ, […]