
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽവിഭവങ്ങൾ കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി തമിഴ്നാട്ടിലേക്കു പോയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് നിരാശ. വിഴിഞ്ഞത്തെ ഹോട്ടലിലെത്തുന്ന മീൻമുട്ടയുടെ ഉറവിടം തേടിയായിരുന്നു സംഘം തമിഴ്നാട്ടിലേക്ക് പോയത്. തേങ്ങാപ്പട്ടണം തുറമുഖ തീരത്ത് എത്തിച്ച വലിയ മീനുകളുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാനായി ശേഖരിച്ചെങ്കിലും മീൻമുട്ടയോ സംശയിക്കപ്പെടുന്ന തരത്തിലുള്ള മീൻ സാംപിളുകളോ ലഭിച്ചില്ല. മത്സ്യ സംസ്കരണശാലകളിൽ നിന്നു പുറന്തള്ളുന്ന മീൻമുട്ടകൾ കേരളത്തിലെ ഹോട്ടലുകളിൽ എത്തുന്നു എന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണത്തിനായി ഭക്ഷ്യ സുരക്ഷാ വിഭാഗം […]