തിരുവനന്തപുരം: മന്ത്രിസഭയുടെ നടപടിക്രമങ്ങളിൽ അസ്വസ്ഥരായി മന്ത്രിമാർ. തീർപ്പാക്കേണ്ട സുപ്രധാന ഫയലുകളോ അജണ്ടയിലെ വിഷയങ്ങൾ സംബന്ധിച്ച കടലാസുകളോ ലഭിക്കുന്നില്ല. മന്ത്രിസഭയിലെത്തുന്ന രേഖകളുടെ പകർപ്പുകളിൽ പലതും കയ്യിലെത്തുന്നത് തലേന്ന് രാത്രിയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അതേസമയം, പരാതിയിൽ ചീഫ് സെക്രട്ടറിയും മൃദുവായ സമീപനമാണ്. വകുപ്പുകളിൽ നിന്ന് രേഖകൾ ലഭിക്കാൻ വൈകുന്നതിനാലാണ് മന്ത്രിസഭയിൽ കൃത്യമായി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തതെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം. തുടർന്ന്, അജൻഡയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളുടെ ഫയൽ മന്ത്രിസഭ ചേരുന്നതിന്റെ തലേന്നു വൈകിട്ട് നാലിനു […]