തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരുവല്ലയിൽ ഹോട്ടൽമുറിയിൽ നടന്ന ക്രൂരപീഡനത്തിനുശേഷം വടകരയിൽ ഫ്ലാറ്റിലേക്ക് വരാൻ മാങ്കൂട്ടത്തിൽ തന്നെ ക്ഷണിച്ചതായി യുവതി മൊഴിനൽകിയിരുന്നു. എന്നാൽ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇനി തമ്മിൽ കാണാനാകില്ലെന്ന് യുവതി മറുപടി നൽകുകയായിരുന്നു. പരാതിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെചൊല്ലി സോഷ്യൽമീഡിയയിൽ ഉൾപ്പെടെ […]