ഓരോ വിവാഹവും രണ്ട് വ്യക്തികളുടെ മാത്രമല്ല രണ്ട് കുടുംബങ്ങളുടെയും ഒരു സംസ്കാരത്തിന്റെയും ഒത്തുചേരലാണ്. ഓരോ മതസ്ഥരും ഓരോ രീതീയിലാണ് വിവാഹചടങ്ങുകൾ നടത്തുന്നത്. എങ്കിലും പൊതുവായി എല്ലാവരും പിന്തുടർന്നുപോരുന്ന ഒന്നാണ് പുടവ കൊടുക്കൽ. താലികെട്ട് പോലെ തന്നെ പ്രാധാന്യമുള്ള ചടങ്ങാണ് പുടവ കൊടുക്കലും. പണ്ടുകാലങ്ങളിൽ വിവാഹത്തെ ‘പുടവകൊട’ എന്നും അറിയപ്പെട്ടിരുന്നു. ഒരു പുരുഷൻ സ്ത്രീക്ക് പുടവ അഥവാ വസ്ത്രം നൽകിയാൽ പിന്നീട് അവർ ഭാര്യയും ഭർത്താവും ആയെന്നാണ് വിശ്വാസം. പുടവ കൊടുക്കുന്നതുവഴി പുരുഷൻ സ്ത്രീയെ എല്ലാ അർത്ഥത്തിലും സംരക്ഷിച്ചുകൊള്ളാം […]