
സനാതന ധർമ്മം വിവാഹത്തെ പവിത്രമായൊരു കർമ്മമായാണ് കണക്കാക്കുന്നത്. വിവാഹിതയായ സ്ത്രീയണിയുന്ന സിന്ദൂരത്തിനും അതേ പവിത്രതയും പ്രാധാന്യവുമുണ്ട്. മാത്രവുമല്ല ആചാരപരമായും ആരോഗ്യപരമായും ഏറെ ഗുണങ്ങളുമുണ്ട് സിന്ദൂരത്തിന്. ഹൈന്ദവ വിശ്വാസപ്രകാരം ചുവപ്പ് ശക്തിയുടെ പ്രതീകമാണ്. ദുര്‍ഗ, പാര്‍വ്വതി തുടങ്ങിയ ദേവീ ചൈതന്യങ്ങളെ പൂജിയ്ക്കുമ്പോള്‍ പ്രധാനമായും കുങ്കുമം ഉപയോഗിയ്ക്കുന്നതും പതിവാണ്. വിവാഹ വേളയില്‍ വരന് വധുവിന്റെ നെറുകയില്‍ തൊടുവിച്ചു കൊടുക്കുന്ന കുങ്കുമം അവളോടുള്ള പുരുഷന്റെ സംരക്ഷണ വാഗ്ദാനമായി കണക്കാക്കുന്നു. ഭർത്താവിന്റെ ദീര്‍ഘായുസിനായും സ്ത്രീകൾ സീമന്ത രേഖയില്‍ സിന്ദൂരമണിയുന്നു. ശിവന്റെ ദീർഘായുസ്സിനായി പാർവതി […]