കണ്ണൂർ: തളാപ്പിൽ വീണ്ടും തെരുവുനായ ശല്യം. വീട്ടുവരാന്തയിലെ കൂട് മറിച്ചിട്ട് തെരുവ് നായക്കൂട്ടം പതിനായിരങ്ങൾ വിലയുള്ള അമേരിക്കൻ തത്തയെ കടിച്ചു കീറി കൊന്നു. തളാപ്പിലെ കെ കെ സന്ദീപിന്റെ വീട്ടിലായിരുന്നു തെരുവു നായകൂട്ടത്തിന്റെ പരാക്രമം.വീട്ടിൽ ഓമനയായി വളർത്തിയിരുന്ന സൺ കൊന്യുറിനെയാണ് തെരുവ് നായ്ക്കൾ കൊന്നത്. അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള മനോഹരമായ വളർത്തു തത്തയാണ് സൺ കൊന്യുർ . വളരെ ആകർഷകമായ രൂപഭംഗിയുള്ള ഈ തത്തകൾ ഏറെ ഓമനത്തമുള്ളതും മനുഷ്യനോട് പെട്ടെന്ന് ഇണങ്ങുന്നവയുമാണ്.