തിരുവനന്തപുരം: അപമാനിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത പരാതി നല്കി . രാഹുൽമാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ ഇന്നലെ രാഹുൽ വീണ്ടും വീഡിയോ ചെയ്തിരുന്നു. പരാതിക്കാരി വ്യാജ അതിജീവിതയെന്നും ഇയാൾ ആക്ഷേപം ഉന്നയിച്ചിരുന്നു. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വീഡിയോകൾ ചെയ്യരുതെന്നായിരുന്നു സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ. പ്രത്യേക […]