വാഷിംഗ്ടണ്‍: ഇറാന്റെ മേലുള്ള സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും വെടിനിര്‍ത്തല്‍ നീട്ടാനും അമേരിക്ക തീരുമാനിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇറാന് നേതൃത്വം ഒരു ഏകീകൃത നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നത് വരെ സൈനിക ആക്രമണം നടത്തില്ല. എന്നാല്‍ ഇറാന്റെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി. ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തമായ സമാധാന നിര്‍ദ്ദേശം ലഭിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരാന്‍ സൈന്യത്തിന് ട്രംപ് നിര്‍ദ്ദേശം നല്കി. […]