ന്യൂഡൽഹി: സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. കൂടാതെ, വെനസ്വേലയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട് കാരക്കാസിലെ ഇന്ത്യൻ എംബസിയുടെ ഇമെയിൽ വിലാസം cons.caracas@mea.gov.in എമർജൻസി ഫോൺ നമ്പർ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകൾ വഴിയും വഴി ബന്ധപ്പെടാം)