ബീജിംഗ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ ചൈന രംഗത്ത്. അമേരിക്ക അനധികൃതമായി തട്ടിക്കൊണ്ടു പോയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സെലിയയെയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സെലിയയെയും അറസ്റ്റ് ചെയ്ത് നാടുകടത്തിയ അമേരിക്കയുടെ നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമം, യുഎൻ നിയമങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെ ലംഘിക്കുന്നു. നിക്കോളാസ് […]