കോഴിക്കോട്: പയ്യോളിയിൽ നിർമ്മാണ ജോലിക്കിടെ വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ പിണറായി സ്വദേശി ശ്യാമിലാണ് മരിച്ചത്. ഉച്ചക്ക് 12.30 യോടെയാണ് അപകടം. പയ്യോളി – പേരാമ്പ്ര റോഡിലെ ‘കിക്ക് ഓഫ്’ ടര്‍ഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. നാലു മീറ്ററോളം ഉയരമുള്ള ഇരുമ്പ് ഫ്രെയിമില്‍, വെല്‍ഡിംഗ് ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.