ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. സന്ദീപ് വാചസ്പതി ഉള്‍പ്പെടെ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സന്തോഷം ഉണ്ട് . കൂടികാഴ്ച്ച രാഷ്ട്രീപരമല്ല.തികച്ചും സ്വകാര്യം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ സന്തോഷം. പ്രധാനമന്ത്രി അടക്കം ഇതിൽ ആഹ്ളാദിക്കുന്നു. ഇതു മാറ്റത്തിന്റെ തുടക്കം.അഹമ്മദാബാദിൽ നിന്നായിരുന്നു ഗുജറാത്തിൽ ബി.ജെ.പിയുടെ വിജയത്തുടക്കം.കേരളത്തിൽ തിരുവനന്തപുരത്തെ വിജയം ഇതിന് […]