
തിരുവനന്തപുരം : വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട് വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റിൽ ജില്ലാ കൺട്രോൾ റൂമും വെബ്കാസ്റ്റിങ് കൺട്രോൾ റൂമും പ്രവർത്തിക്കും. വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 1. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കുക. വോട്ടർ ഐ.ഡി. കാർഡ് (എപിക്) കൈവശമുണ്ടെങ്കിലും പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാനാകൂ. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ബി.എൽ.ഒ.മാർ നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വോട്ടെടുപ്പിനു മുൻപായി കൈപ്പറ്റുക. 2. […]