തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് ഇനി വെറും 72 മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് എന്‍ഡിഎ തരംഗം സൃഷ്ടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് രംഗത്ത്. ബിജെപിയുടെ 47-ാം സ്ഥാപക ദിനമായ ഇന്ന്, തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതോടെ സമാപനഘട്ട പ്രചാരണത്തിന് പുതിയ ഊര്‍ജ്ജം കൈവരും. തിരുവനന്തപുരം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ദേശീയ നേതാക്കളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും വലിയ നിരയാണ് തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. വിവിധ പ്രചാരണ പരിപാടികളിലും തന്ത്രപരമായ ചര്‍ച്ചകളിലും ജില്ലയില്‍ ഉടനീളം അദ്ദേഹം പങ്കെടുക്കും. […]