
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡംഗം കെ. പി ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല. അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ല. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ പ്രതിനിധിയായി ദേവസ്വം ബോർഡിലെത്തിയ ശങ്കരദാസ്, സ്വർണക്കൊള്ള കേസിലെ പതിനൊന്നാം പ്രതിയാണ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു […]