
ന്യൂഡൽഹി: ശബരിമലയിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളെ വിഡ്ഢികളാക്കാതെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും സംഘടിത കൊള്ളയ്ക്കും പിന്നിലുള്ളവരെ സംരക്ഷിക്കാൻ ബോധപൂർവമായ ഗൂഢശ്രമം നടക്കുന്നു. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു.