
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. മകരവിളക്ക് ദിവസമായ ഇന്ന് ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ് എന്നാണ് പ്രാഥമിക വിവരം. ശബരിമലയിലെ പല കേസുകളിൽ പ്രധാനപ്രതിയാകേണ്ട ശങ്കരദാസ് അസുഖ ബാധയ്ക്ക് ചികിത്സയിലാണെന്ന കാരണത്താൽ രക്ഷപ്പെട്ടുനിൽക്കുകയായിരുന്നു. ഇന്ന് എസ്ഐടി സംഘവും മജിസ്ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ശങ്കര ദാസിനെ അറസ്റ്റ് ചെയ്തു എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു […]