
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും. ഇന്ന് ജാമ്യഹർജി പരിഗണിച്ച വിജിലൻസ് കോടതി വാദം കേൾക്കാൻ മാറ്റി വെക്കുകയായിരുന്നു. കട്ടിളപാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി സമർപ്പിച്ച ജാമ്യഹർജികളിലാണ് വാദം കേൾക്കുക. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ സ്വർണ കവർച്ചയിൽ തനിക്ക് പങ്കില്ലെന്ന് കാട്ടിയാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ […]