പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിലെ നിർണായക കണ്ടെത്തലുമായി എസ്ഐടി. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ നൽകാനുള്ള തീരുമാനത്തിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനും ശങ്കരദാസിനും നിർണായക പങ്കെന്നാണ് കണ്ടെത്തൽ. സ്വർണപ്പാളികൾ നൽകാനുള്ള തീരുമാനം ഒന്നിച്ചെടുത്തതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ വിജയകുമാറിനും ശങ്കരദാസിനും കൂട്ടുത്തരവാദിത്തമുണ്ടെന്നും കണ്ടെത്തി. സ്വർണം കൈമാറാനുള്ള യോഗത്തിൽ പങ്കെടുത്തില്ലെന്ന് ശങ്കർദാസ് കള്ളം പറഞ്ഞതാണെന്നും അന്വേഷണസംഘം കണ്ടെത്തി. സ്വർണക്കൊള്ളയ്ക്ക് അവസരമൊരുക്കാൻ വ്യാജരേഖ ചമച്ചെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.