കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിൽ ബാക്കിയുണ്ടായിരുന്ന സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടു. കേസിൽ ഉൾപ്പെട്ടാൽ രക്ഷപ്പെടാൻ എന്തു ചെയ്യണമെന്നും പ്രതികൾ ചർച്ചചെയ്തെന്ന് എസ്ഐടി. ദ്വാരപാലക ശില്പങ്ങളിലേയും കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന നടന്നിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളിയിൽനിന്ന് 409 ഗ്രാം സ്വർണമാണ് സ്മാർട് ക്രിയേഷൻസിൽ വെച്ച് ശങ്കർ വേർതിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധനിലേക്ക് സ്വർണമെത്തുകയായിരുന്നു. 2025 ഒക്ടോബർ മാസത്തിൽ കേസിലെ ഒന്നാം […]