തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ചതായിരുന്നു ഡി മണിയുടെ പേര്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾഡി മണി കടത്തിയെന്നതായിരുന്നുആരോപണം. ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നീട ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. വിദേശ വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു . കേസിലെ […]