
പത്തനംതിട്ട: ശബരിമലയിൽ ഭക്തർ ഇരുമുടിക്കെട്ടിൽ എത്തിക്കുന്ന അരി നീക്കം ചെയ്യാതെ പുഴുവരിക്കുന്നു. സന്നിധാനം ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസിന് സമീപത്താണ് ചാക്കുക്കണക്കിന് അരി പുഴു കയറി നശിക്കുന്നത്. വൻ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ദയനീയമായ കാഴ്ച. സന്നിധാനത്തെ ശുചിത്വം കൈകാര്യം ചെയ്യേണ്ടത് ഹെൽത്ത് ഇൻസ്പെക്ടറുടെ ചുമതലയാണ്. ഇദ്ദേഹത്തിന്റെ ഓഫീസിന്റെ പരിസരത്താണ് വൃത്തിഹീനമായ സാഹചര്യം നിലനിൽക്കുന്നത്. നിലത്തും ചാക്കിലുമായാണ് അരി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഭക്തർ അതീവ പരിശുദ്ധിയോടയും വിശ്വാസത്തോടെയും ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി […]