
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം. വൈകുന്നേരം 4 മുതൽ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പടിഞ്ഞാറേകോട്ട, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.