തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രലക്ഷദീപത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പ് ‘അനന്തപദ്മനാഭം’ പുറത്തിറക്കി ജന്മഭൂമി ദിനപത്രം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ് ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന് നല്കി പ്രകാശനം നിര്‍വഹിച്ചു . ഒന്‍പത് മുറകളിലായി 152 ദിവസം നീണ്ടുനിന്ന 1746 ലെ ആദ്യ മുറജപത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ ക്ഷേത്ര ദര്‍ശന സമയവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാ വഴിപാടു നിരക്കുകള്‍ ഉള്‍പ്പെടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെയും ആചാരങ്ങളുടെയും സമഗ്രമായ വിവരണം […]