
തിരുവനന്തപുരം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും കുടുംബാംഗങ്ങളും അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി. ബെംഗളൂരുവിലുള്ള ക്രൗണ്‍ പ്ലാസ ഇന്റര്‍നാഷണല്‍ ഹോട്ടല്‍-അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ ബില്‍ഡറായ ജോസഫ് ചാക്കോയും അപ്പാര്‍ട്മെന്റ് ഉടമകളായ പ്രവാസി മലയാളികളുമാണ് ആരോപണവുമായി രംഗത്തെത്തിയത്. അപ്പാര്‍ട്മെന്റ് കൈയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെതിരെ സഹായം അഭ്യര്‍ഥിച്ചാണ് കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ സമീപിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പു നല്കിയ ഷാനിമോള്‍ ഉസമാനും […]