
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളികൾ നെഞ്ചിലേറ്റിയ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. 1955ലാണ് എസ്. പി വെങ്കിടേഷ് ജനിച്ചത്. അച്ഛൻ പഴനി ഒരു മികച്ച മാൻഡലിൻ വാദകനായിരുന്നു. 1971ല്‍ ഗിറ്റാറിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981ലാണ് പ്രേമയുദ്ധ എന്ന […]