മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെപ്പ്. നാല് റൗണ്ട് വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം നടന്നത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. ആരാണ് ആക്രമികളെന്നും എന്തിനാണ് വെടിവെപ്പ് ഉണ്ടായതെന്നും സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. വെടിവെപ്പ് നടത്തിയ ശേഷം ഉടൻ ആക്രമിസംഘം രക്ഷപ്പെട്ടു എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ച. രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. സംഭവത്തിന്റെ […]