തിരുവനന്തപുരം: 2024 ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ ജനം ടി വിക്ക് ഇരട്ടി മധുരം. മികച്ച പരിസ്ഥിതി ഡോക്യുമെന്ററിയായി ജനം ടി വി ന്യൂസ് എഡിറ്റർ വി. എസ് കൃഷ്ണരാജ് സംവിധാനം ചെയ്ത നീലഗിരി മാര്‍ട്ടിനെ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെൻററിയുടെ സംവിധാനവും നിർമ്മാണവും കൃഷ്ണരാജാണ് നിർവഹിച്ചിരിക്കുന്നത്. മികച്ച സംവിധാനത്തിനും മികച്ച നിർമ്മാണത്തിനുമുള്ള പുരസ്കാരങ്ങൾ കൃഷ്ണരാജ് കരസ്ഥമാക്കി. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമായ നിലഗിരി മാർട്ടനെ കണ്ടെത്തി ചിത്രീകരിക്കുക എന്ന ദുഷ്കരമായ ദൗത്യം നിർവഹിച്ച സംവിധാന മികവിനാണ് […]