
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സന്ദേശം അയച്ചിരിക്കുകയാണ്. ജീവനക്കാരുടെ അറിവോ, സമ്മതമോ ഇല്ലാതെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താത്ക്കാലിക ജീവനക്കാരുടെ നിയന്ത്രണത്തിലുള്ള ഐടി ഏജന്‍സിക്ക് കൈമാറുകയും അത് പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തത് ഏറെ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനുവേണ്ടി ഔദേ്യാഗിക […]