
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കലൂരിൽ വച്ച് സാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സർവീസ് ഭാഗികമായി തടസപ്പെട്ടു. ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റിയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായി.