
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ബാങ്കിലെ വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് മുതിർന്ന സിപിഎം നേതാവിന്റെ ഭാര്യ രംഗത്ത് വന്നു. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയുടേതാണ് വെളിപ്പെടുത്തൽ. സിപിഎം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിനെതിരെയാണ് ആരോപണം. വൻ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാൽ സിപിഎം ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡൻ്റ്സ്ഥാനം അവർ രാജിവച്ചു. മഹിളാ അസോസിയേഷൻ നേതാവ് കൂടിയാണ് പൊൻതാമര. 75 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിന് ചെയ്യാൻ കഴിയാത്തതായ ലോണുകൾ […]